സഹാറന്‍പൂര്‍- സോഷ്യല്‍ മീഡിയയില്‍ വ്യക്തിപരമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനെതിരെ ഉത്തര്‍ പ്രദേശിലെ പ്രശസ് മതകലാലയമായ ദാറുല്‍ ഉലൂം ദയുബന്ത് പണ്ഡിതരുടെ ഫത് വ. ഫേസ്ബുക്കിലും വാട്സാപ്പിലും സ്വന്തം ഫോട്ടോയോ അ കുടുംബാംഗങ്ങളുടെ ഫോട്ടോകളോ പോസ്റ്റു ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും ഇസ്ലാമികമല്ലെന്നാണ് ഫത് വ.
അനാവശ്യമായി ഫോട്ടോകളെടുക്കുന്നത് തന്നെ ഇസ്ലാമില്‍ അനുവദീനയമല്ല. പിന്നെ അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് എങ്ങനെ ഇസ്ലാമികമാകും? ദാറുല്‍ ഉലൂമിലെ മുഫ്തി താരിഖ് ഖാസിമി ചോദിക്കുന്നു.