ന്യൂദല്‍ഹി-ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കാനുള്ള കരാര്‍ ടാറ്റ ഗ്രൂപ്പിന് നല്‍കി കേന്ദ്രസര്‍ക്കാര്‍. 861.90 കോടിക്കാണ് ടാറ്റ പ്രൊജക്ട് കരാര്‍ സ്വന്തമാക്കിയിരിക്കുന്നത്. ദേശീയ പൊതുമരാമത്ത് വകുപ്പാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നത് സംബന്ധിച്ചുള്ള കരാറിന് അപേക്ഷ ക്ഷണിച്ചത്. ലാര്‍സന്‍ ആന്‍ഡ് ടര്‍ബോയാണ് ടാറ്റക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ച് ലേലത്തില്‍ ഉണ്ടായിരുന്നത്. 865 കോടിയാണ് എല്‍ ആന്‍ഡ് ടി ലേലത്തില്‍ സമര്‍പ്പിച്ചിരുന്ന തുക. ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് ശേഷം പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസമാണ് ലേലത്തിലെത്തിയ കമ്പനികളെ സര്‍ക്കാര്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത്. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മൂന്ന് കമ്പനികളായിരുന്നു അവസാന പട്ടികയിലുണ്ടായിരുന്നത്. ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ, ടാറ്റ പ്രൊജക്ട്‌സ്, പാലോന്‍ജി ആന്‍ഡ് കമ്പനി തുടങ്ങിയവയാണ് അവസാന പട്ടികയില്‍ ഇടംപിടിച്ച മൂന്ന് കമ്പനികള്‍.