ന്യൂദല്‍ഹി-കേരളത്തിലെ സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ലോക്‌സഭയില്‍ ബിജെപി എംപി തേജ്വസി സൂര്യ. ബംഗളൂരുവില്‍ നിന്നുള്ള ബിജെപി എംപിയാണ് ഇദ്ദേഹം. ദുരന്തങ്ങളെ കേരള സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടമാക്കുന്നുവെന്നും തേജസ്വി സൂര്യ കുറ്റപ്പെടുത്തി.
ജനകീയ പ്രതിഷേധങ്ങളെ കേരള സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്. പ്രതിഷേധിക്കുന്ന സ്ത്രീകളെ പോലീസ് തല്ലിച്ചതയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയിലും വലിയ അഴിമതിയാണ് ഉണ്ടായിരിക്കുന്നത്. ബന്ധുനിയമന വിഷയവും തേജസ്വി സൂര്യ ലോക്‌സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. സ്വര്‍ണക്കടത്ത് സഭയില്‍ ഉന്നയിച്ചതില്‍ പ്രതിഷേധവുമായി ഇടത് എംപിമാര്‍ രംഗത്തെത്തി. തേജസ്വി സൂര്യ സഭ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇടത് എംപിമാര്‍ പറഞ്ഞു. എന്നാല്‍ ഈ സമയം കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ മൗനം പാലിച്ചു.