ന്യൂദൽഹി- പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ കോവിഡ് ടെസ്റ്റിൽ പതിനേഴ് എം.പിമാർക്ക് കോവിഡ് കണ്ടെത്തി. ഇന്നലെയും ഇന്നുമായി നടത്തിയ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്. ബി.ജെ.പിയുടെ പന്ത്രണ്ട് എം.പിമാർക്കാണ് കോവിഡ് കണ്ടെത്തിയത്. വൈ.ആർ.എസ്, കോൺഗ്രസ് പാർട്ടിയുടെ രണ്ട് എം.പിമാർ, ശിവസേന, ഡി.എം.കെ, ആർ.എൽ.പി എന്നീ പാർട്ടികളുടെ ഓരോ എം.പിമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.