Sorry, you need to enable JavaScript to visit this website.

കാട്ടിലൊളിച്ച മാവോവാദി നേതാക്കള്‍ നാട്ടില്‍ കോടീശ്വരന്മാരെന്ന് പോലീസ്

പട്ന- ദരിദ്രര്‍ക്കും സമൂഹത്തില്‍ അവഗണിക്കപ്പെടുന്നവര്‍ക്കും വേണ്ടി പോരാട്ടം നടത്തുന്നുവെന്ന് അവകാശപ്പെടുന്ന മാവോയിസ്റ്റ് സംഘടനകളുടെ നേതാക്കള്‍ ബിഹാറിലും ജാര്‍ഖണ്ഡിലും കോടീശ്വരന്മാരാണെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.
 
ഈ സംസ്ഥാനങ്ങളിലെ വനത്തിലും മറ്റു ഒളിഞ്ഞിരുന്ന് സര്‍ക്കാരിനെതിരെ പൊരുതുന്ന നേതാക്കളുടെ കുടുംബാംഗങ്ങളും മക്കളുമെല്ലാം ആഢംബര ജീവിതമാണ് നയിക്കുന്നതെന്നും ബിഹാര്‍ പേലീസിന്റെ പ്രത്യേക ദൗത്യ സംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഭീഷണിപ്പെടുത്തി തട്ടിയെടുക്കുന്ന പണം ഉപയോഗിച്ചാണ് ഇവരുടെ ആഢംബര ജീവിതം.
 
ബിഹാറിലും ജാര്‍ഖണ്ഡിലും സജീവമായി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന മാവോയിസറ്റ് നേതാക്കളായ സന്ദീപ് യാദവ്, പ്രദ്യുമാന്‍ ശര്‍മ എന്നിവരുടെ മക്കള്‍ പ്രശസ്ത കോളെജുകളിലാണ് പഠിക്കുന്നത്. വിലകൂടിയ സ്പോര്‍ട്‌സ് ബൈക്കുകള്‍ സ്വന്തമായുള്ള ഇവര്‍ സ്ഥിരമായി വിമാന യാത്രകളും നടത്താറുണെന്ന് പോലീസ് റിപ്പേര്‍ട്ട് പറയുന്നു.
മാവോയിസ്റ്റുകളുടെ ബിഹാര്‍-ജാര്‍ഖണ്ഡ് പ്രത്യേക ഏരിയ കമ്മിറ്റി തലവനായ സന്ദീപിനെതിരെ 88 കേസുകള്‍ നിലവിലുണ്ട്. പിടികിട്ടാപുള്ളിയായ ഇയാളെ പിടികൂടുന്നവര്‍ക്ക് പോലീസ് അഞ്ചു ലക്ഷം രൂപ സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. സന്ദീപിന്റെ സഹോദരന്‍ ധനിക് ലാലും മാവോയിസ്റ്റാണ്. 51 കേസുകളില്‍ പ്രതിയാണ് മറ്റൊരു നേതവായ പ്രദ്യുമാന്‍. ഇയാള്‍ 50000 രൂപയാണ് പോലീസ് ഇനാം പ്രഖ്യാപിച്ചിട്ടുള്ളത്.
 
പട്നയിലെ പ്രശസ്തമായ ഒരു സ്വകാര്യ കോളേജിലെ ബിബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് സന്ദീപിന്റെ മൂത്ത മകന്‍ രാഹുല്‍ കുമാര്‍. ഔറംഗാബാദില്‍ രജിസ്റ്റര്‍ ചെയ്ത് ഒരു സ്പോര്‍ട്സ് ബൈക്കും രാഹുലിന്റെ പേരിലുണ്ട്. സന്ദീപിന്റെ മറ്റൊരു മകന്‍ അമ്മയോടൊപ്പം ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് കഴിയുന്നത്. റാഞ്ചിയിലെ ഏറ്റവും പ്രശസ്തമായ കോളെജില്‍ പഠിക്കുന്ന ഇവന്റെ പേരിലും സ്പോര്‍ട്സ് ബൈക്കുണ്ട്. മകള്‍ ഗയയിലെ ഒരു സ്വകാര്യ റെസിഡന്‍ഷ്യല്‍ സ്‌കൂളിലും പഠിക്കുന്നു.
 
ഗയ ജില്ലയിലെ ലുതുവ പഞ്ചായത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയാണ് സന്ദീപിന്റെ ഭാര്യ. മുന്ന് ബാങ്ക് അക്കൗണ്ടുകളിലായി 13.53 ലക്ഷം രൂപ ഇവരുടെ പേരിലുണ്ട്. കൂടാതെ മുച്വല്‍ഫണ്ട് നിക്ഷേപമായി 2.31 ലക്ഷവുമുണ്ട്. അധ്യാപകനായ മരുമകന്‍ ഗജേന്ദ്ര നാരായണന് വിവിധ ബാങ്കുകളിലായി 12 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. കൂടാതെ 35 ലക്ഷം രൂപ വിലയുള്ള ഒരു ഫ്‌ളാറ്റും വാങ്ങാനിരിക്കുകയായണ്.
പ്രദ്യുമാനും സഹോദന്‍ പ്രമോദ് സിങിനും  250 ഏക്കര്‍ ഭൂമി സ്വന്തമായുണ്ട്. 83.8 ലക്ഷം രൂപയാണ് ഇതിന്റെ മൂല്യം. പ്ദ്യുമാന്റെ മരുമകള്‍ കാഞ്ചീപൂരത്തെ മെഡിക്കല്‍ കോളെജ് വിദ്യാര്‍ത്ഥിയാണ്. 22 ലക്ഷം രൂപ നല്‍കിയാണ് ഇവിടെ പ്രവേശനം നേടിയത്. വിമാനത്തിലാണ് ഇവരുടെ യാത്ര.
 
 
 

Latest News