ലണ്ടന്‍-കോവിഡ് മൂലമുള്ള ലോക്ക്ഡൗണ്‍ കാലം യുകെയിലെ ദാമ്പത്യ ബന്ധങ്ങള്‍ വഷളാക്കി. കോവിഡ്പ്രതിസന്ധി ആളുകളില്‍ കടുത്ത മാനസിക പ്രശ്‌നത്തിനിടയാക്കിയെന്നും ബന്ധങ്ങളില്‍ വിള്ളലുകള്‍ വര്‍ധിപ്പിച്ചുവെന്നും ഇത് രാജ്യത്ത് വിവാഹ ബന്ധം വേര്‍പെടുത്തല്‍ വര്‍ധിക്കാനിടയാക്കുമെന്നും അഡൈ്വസ് ചാരിറ്റിയായ സിറ്റിസണ്‍ അഡൈ്വസ് മുന്നറിയിപ്പേകുന്നു. വിവാഹ മോചനങ്ങള്‍ കുതിച്ചുയരുമെന്ന മുന്നറിയിപ്പാണ് ഫാമിലി ലോയര്‍മാര്‍ നല്‍കിയിരിക്കുന്നത്.
വിവാഹമോചനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സെര്‍ച്ച് ചെയ്യുന്നവരുടെ എണ്ണം ഏപ്രിലിന് ശേഷം കുതിച്ചുയര്‍ന്നിരിക്കുന്നുവെന്നാണ് സിറ്റിസണ്‍സ് അഡൈ്വസ് പറയുന്നത്. സെപ്റ്റംബറിലെ ആദ്യ വീക്കെന്‍ഡില്‍ തങ്ങളുടെ ഡൈവോഴ്‌സ് വെബ് പേജ് സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ 2019ലെ ഇതേ സമയവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 25 ശതമാനം പെരുപ്പമുണ്ടായിരിക്കുന്നുവെന്നാണ് ഈ ചാരിറ്റി വെളിപ്പെടുത്തുന്നത്. വിവാഹ മോചനത്തിനുള്ള സാധ്യതകള്‍ തേടിയുള്ള ഉപദേശത്തിനായുള്ള സെര്‍ച്ചുകള്‍ ഞായറാഴ്ചകളില്‍ കുതിച്ചുയര്‍ന്നിരിക്കുന്നുവെന്നാണ് സിറ്റിസണ്‍ അഡൈ്വസ് വെളിപ്പെടുത്തുന്നത്. തങ്ങളുടെ വെബ്‌സൈറ്റില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന വെബ് പേജ് വിവാഹ മോചനത്തിനുള്ളതായിത്തീരുന്ന പ്രവണതയാണ് കഴിഞ്ഞ നാല് വീക്കെന്‍ഡുകളിലുള്ളതെന്നാണ് സിറ്റിസണ്‍സ് അഡൈ്വസ് വെളിപ്പെടുത്തുന്നത്. സെപ്റ്റംബറിലെ ആദ്യ വീക്കെന്‍ഡില്‍ സിറ്റിസണ്‍ അഡൈ്വസിന്റെ ഡൈവോഴ്‌സ് വെബ് പേജില്‍ 2200 വ്യൂസാണ് ഉണ്ടായിരിക്കുന്നത്. കോവിഡും അതിനോട് അനുബന്ധിച്ചുള്ള ലോക്ക്ഡൗണും വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളെ വര്‍ധിപ്പിച്ചുവെന്നും വിവാഹമോചനത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളേറ്റിയെന്നുമാണ് പ്രമുഖ ലോ ഫേമായ സ്ലാറ്റര്‍ ആന്‍ഡ് ഗോര്‍ഡന്‍ പറയുന്നത്. ഇത് മൂലം വേര്‍പിരിക്കുന്ന ദമ്പതികളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും തങ്ങളുടെ പ്രോപ്പര്‍ട്ടികള്‍ വില്‍ക്കുന്ന ദമ്പതികളുടെ എണ്ണം കൂടുമെന്നും സ്ലാറ്റര്‍ ആന്‍ഡ് ഗോര്‍ഡന്‍ പ്രവചിക്കുന്നു. ലോക്ക്ഡൗണിനിടെ ബന്ധങ്ങള്‍ വഷളായതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് മുമ്പിലെത്തുന്ന മാട്രിമോണിയല്‍ എന്‍ക്വയറികളില്‍ 30 ശതമാനവും വിവാഹമോചനവുമായി ബന്ധപ്പെട്ടതായിത്തീര്‍ന്നുവെന്നാണ് ഫാമിലി ലോയറായ ജോര്‍ജിയ ചേസ് വെളിപ്പെടുത്തുന്നത്.