ന്യൂദൽഹി- ദല്‍ഹി കലാപക്കേസിലെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ഗൂഡാലോചന കുറ്റം ചുമത്തി അനുബന്ധ കുറ്റപത്രം സമർപ്പിച്ചതെല്ലെന്ന വിശദീകരണവുമായി ദല്‍ഹി പോലീസ്.
പ്രതികളുടെ മൊഴിയിലാണ് നേതാക്കളുടെ പേരുകള്‍ ഉള്ളതെന്നാണ് പോലീസ് വിശദീകരിക്കുന്നത്. യോഗേന്ദ്ര യാദവ്, ജയതി ഘോഷ് എന്നിവരേയും പ്രതിചേര്‍ത്തിട്ടില്ലെന്നും ദൽഹി പോലീസ് വിശദീകരിച്ചു.സീതാറാം യെച്ചൂരിക്കു പുറമെ സ്വരാജ് അഭിയാന് നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ദ ജയതി ഘോഷ്, ഡല്‍ഹി സര്‍വകലാശാല അധ്യാപകന് അപൂര്‍വാനന്ദ്, ഡ്യോക്യുമെന്ററി സംവിധായകന് രാഹുല്‍ റോയി എന്നിവരയും കേസില്‍ പ്രതി ചേര്‍ത്തുവെന്നായിരുന്നു റിപ്പോർട്ടുകള്‍.
കുറ്റപത്രത്തിൽ തന്റെ പേരും ഉൾപ്പെടുത്തിയെന്ന വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെ ദല്‍ഹി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സീതാറാം യെച്ചൂരി രംഗത്തു വന്നിരുന്നു. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെ ബിജെപി ഭയക്കുകയാണെന്നും ജനാധിപത്യത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും യെച്ചൂരി കുറ്റപ്പെടുത്തി.