വാഷിംഗ്ടണ്‍- അമേരിക്കയുടെ പടിഞ്ഞാറന്‍ മേഖലയില്‍ പടര്‍ന്ന കാട്ടുതീക്ക് ഇനിയും ശമനമായില്ല. ഇതിനകം 15 മരണം സ്ഥിരീകരിച്ചു. അഞ്ച് ലക്ഷത്തോളം പേരെ വീടുകളില്‍നിന്ന് ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
വടക്കന്‍ കാലിഫോര്‍ണിയയിലാണ് 10 മരണം. ഏഴ് മൃതദേഹങ്ങള്‍ കണ്ടുകിട്ടിയ ഇവിടെ മൂന്ന് മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ഒറിഗണ്‍, വാഷിംഗ്ടണ്‍ സംസ്ഥാനങ്ങളില്‍ അഞ്ച് മരണം സ്ഥിരീകരിച്ചു. വാഷിംഗ്ടണിലെ ചെറിയ പട്ടണമായ മാല്‍ഡന്‍ കാട്ടുതീ നക്കിത്തുടച്ചിരുന്നു. ഇവിടെ 80 ശതമാനം വീടുകളും ചാമ്പലായി.
ഉയര്‍ന്ന താപനിലയും വീശിയടിക്കുന്ന കാറ്റും തീ കൂടുതല്‍ പടരാന്‍ കാരണമായി. 12 സംസ്ഥാനങ്ങളിലായി ഏക്കറുകണക്കിനു ഭൂമയിലാണ് കാട്ടുതീ പടര്‍ന്നത്.