കണ്ണൂര്‍- കണ്ണൂര്‍ പരിയാരത്ത് പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. പരിയാരം എമ്പേറ്റ് സ്വദേശികളായ വാസു (62) കുഞ്ഞിരാമന്‍ (74), മോഹനന്‍ (54) എന്നിവരെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ വിദ്യാര്‍ത്ഥിയുടെ ബന്ധു കൂടിയാണ് അറസ്റ്റിലായ കുഞ്ഞിരാമന്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മൂന്ന് പേരും വിദ്യാര്‍ത്ഥിയെ പല തവണ പീഡിപ്പിച്ചതായാണ് പരാതി. വിദ്യാര്‍ത്ഥിയുടെ ബന്ധു കൂടിയായ കുഞ്ഞിരാമന്‍ ഇക്കഴിഞ്ഞ ജൂണ്‍ 24 ന് സ്വന്തം വീട്ടില്‍ വച്ച് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കുകയായിരുന്നു. 2017 ഏപ്രില്‍ മാസത്തില്‍ പല ദിവസങ്ങളിലായി പ്രതി വാസു വിദ്യാര്‍ത്ഥിയെ എമ്പേറ്റിലെ തന്റെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. കൂടാതെ ഓഗസ്റ്റ് ഏഴിന് രാവിലെ പ്രതി മോഹനന്‍ വിദ്യാര്‍ത്ഥിയെ റോഡരികിലെ കാട്ടില്‍ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയെന്നും പരാതിയിലുണ്ട്. സംശയം തോന്നിയ വിദ്യാര്‍ത്ഥിയുടെ അമ്മാവന്‍ ചൈല്‍ഡ് ലൈനിന് പരാതി നല്‍കുകയായിരുന്നു.പണവും ചായയും നല്‍കാമെന്ന് പറഞ്ഞാണ് മൂന്നു പേരും വിദ്യാര്‍ത്ഥിയെ പല തവണ പീഡനത്തിനിരയാക്കിയതെന്ന് പോലീസ് പറയുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.