Sorry, you need to enable JavaScript to visit this website.

അരുണാചലില്‍ നിന്ന് കാണാതായ അഞ്ച് യുവാക്കളെ ശനിയാഴ്ച ചൈന ഇന്ത്യയ്ക്കു കൈമാറും

ഷിംല- രണ്ടാഴ്ച മുമ്പ് അരുണാചല്‍ പ്രദേശിലെ ചൈനീസ് അതിര്‍ത്തിയില്‍ നിന്ന് കാണാതായ അഞ്ച് ഇന്ത്യക്കാരെ ശനിയാഴ്ച ചൈന കൈമാറുമെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. അഞ്ചു യുവാക്കളെ കൈമാറുന്ന കാര്യം ചൈനീസ് സേനയായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇന്ത്യന്‍ സേനയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബര്‍ ഒന്നു മുതലാണ് യുവാക്കളെ കാണാതായത്. ഇവര്‍ വേട്ടയ്ക്കിറങ്ങിയതായിരുന്നു എന്ന് സേന പറയുന്നു. എന്നാല്‍ കൂലിവേലക്കാരാണെന്നാണ് പ്രദേശത്തുകാര്‍ പറയുന്നത്. ഇവര്‍ തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ ഉണ്ടെന്ന് ചൈനീസ് സേനയും സ്ഥിരീകരിച്ചിരുന്നു. ഇവരെ ചൈന തട്ടികൊണ്ടു പോയതാണെന്ന് അരുണാചല്‍ എംഎല്‍എയും ബന്ധുക്കളും ആരോപിച്ചിരുന്നു. 

അപ്പര്‍ സുബന്‍സിരിയിലെ അതിര്‍ത്തി നിയന്ത്രണ രേഖ അബദ്ധത്തില്‍ മുറിച്ചു കടന്ന യുവാക്കളെ ഇന്ത്യന്‍ സേനയുടെ ശ്രമ ഫലമായാണ് കണ്ടെത്തിയത്. കാണാതായ ഇന്ത്യക്കാര്‍ ചൈനീസ് അതിര്‍ത്തിക്കുള്ളില്‍ ഉണ്ടെന്ന കാര്യം മൂന്നു ദിവസം മുമ്പാണ് ചൈന ഇന്ത്യയെ അറിയിച്ചത്.
 

Latest News