മുംബൈ- ബോളിവുഡ് താരം സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നടി റിയ ചക്രബർത്തിയുടെയും സഹോദരൻ ഷൗവിക് ചക്രബർത്തിയുടെയും ജാമ്യ ഹരജി മുംബൈ സെഷൻസ് കോടതി തള്ളി. ബൈക്കുളയിലെ വനിത ജയിലിലാണ് റിയ ചക്രബർത്തി കഴിയുന്നത്. മൂന്നു ദിവസം തുടർച്ചയായി ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്്. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ പത്തുവർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണ് ഇവരുടെ പേരിൽ ചുമത്തിയിരിക്കുന്നത്.