Sorry, you need to enable JavaScript to visit this website.

'ചൈനയില്‍ നിന്ന് നമ്മുടെ ഭൂമി എപ്പോള്‍ തിരിച്ചു പിടിക്കും?' സര്‍ക്കാര്‍ വീഴ്ചയ്‌ക്കെതിരെ രാഹുല്‍

ന്യൂദല്‍ഹി- കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി നിയന്ത്രണ രേഖയില്‍ ചൈനീസ് സേനയുടെ കടന്നുകയറ്റം മാറ്റമില്ലാതെ തുടരുമ്പോള്‍ ഒന്നും ചെയ്യാനാകാതെ തുടരുന്ന മോഡി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടും ചൈന പിന്മാറിയിട്ടില്ല. ചൈനയില്‍ നിന്ന് എപ്പോഴാണ് നമ്മുടെ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കുക എന്ന് ഒരു ട്വീറ്റിലൂടെ രാഹുല്‍ ചോദിച്ചു. 'ചൈനക്കാര്‍ നമ്മുടെ ഭൂമി പിടിച്ചെടുത്തിരിക്കുന്നു. ഇന്ത്യാ സര്‍ക്കാര്‍ ഇത് എപ്പോഴാണ് തിരിച്ചുപിടിക്കുക? ഇതും ദൈവത്തിന്റെ പ്രവൃത്തിയായി വിടാനാണോ നീക്കം?' രാഹുല്‍ ചോദിച്ചു.

ചൈനുമായി വിദേശത്തുവെച്ച് പ്രതിരോധ മന്ത്രി തല ചര്‍ച്ചയും വിദേശകാര്യ മന്ത്രി തല ചര്‍ച്ചയും നടത്തിയിട്ടും അതിര്‍ത്തിയിലെ ചൈനീസ് സേനയുടെ സാന്നിധ്യത്തില്‍ കുറവുണ്ടായിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍.

Latest News