വാഷിംഗ്ടണ്‍- യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡനുവേണ്ടി പ്രചാരണം നടത്തുന്ന സ്ഥാപനത്തെ ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടതായി മൈക്രോസോഫ്റ്റ്.
കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹില്ലരി ക്ലിന്റന്റെ പ്രചാരണം തകര്‍ത്തത് ഇതേ റഷ്യന്‍ ഹാക്കര്‍മാരുടെ സംഘമാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്‌കെഡിനിക്കര്‍ബോക്കര്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരെയാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ക്കുവേണ്ട് കാമ്പയിന്‍ തന്ത്രങ്ങള്‍ തയാറാക്കുന്നത് ഈ സ്ഥാപനമാണ്.