ബെയ്‌റൂത്ത്- കഴിഞ്ഞ മാസം 190 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന്റെ ഞെട്ടൽ തീരും മുമ്പേ ബെയ്‌റൂത്ത് തുറമുഖത്ത് വീണ്ടും തീപ്പിടിത്തം. എണ്ണയും ടയറും സൂക്ഷിക്കുന്ന വെയർ ഹൗസിലാണ് തീപ്പിടിത്തമുണ്ടായത്. ആകാശത്തേക്ക് വലിയ തോതിൽ കട്ടിപ്പുക ഉയരുന്നതിന്റെ വീഡിയോ വാർത്ത ഏജൻസികൾ പുറത്തുവിട്ടു. തീയണക്കാൻ അഗ്നിശമന സേനാവിഭാഗങ്ങൾ രംഗത്തെത്തി.