Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലെ കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

പൂനെ- ഓക്‌സ്‌ഫെഡ് യൂണിവേഴ്‌സിറ്റിയും ഫാര്‍മ കമ്പനിയായ അസ്ട്രസെന്‍കയും ചേര്‍ന്ന് വികസിപ്പിച്ച കൊറോണ വൈറസ് വാക്‌സിന്‍ കൊവിഷീല്‍ഡിന്റെ ഇന്ത്യയില്‍ നടക്കുന്ന പരീക്ഷണം നിര്‍ത്തിവെച്ചതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു. അടുത്തയാഴ്ച തുടങ്ങാനിരുന്ന മൂന്നാം ഘട്ട പരീക്ഷണമാണ് നിര്‍ത്തിയത്. ബ്രിട്ടനില്‍ ഈ വാക്‌സിന്‍ പരീക്ഷണത്തിന് വിധേയനായ ഒരാള്‍ക്ക് മാരകമായ പ്രത്യാഘാതം ഉണ്ടായ പശ്ചാത്തലത്തിലാണിത്. തുടര്‍ന്ന് മുന്‍ കരുതലിന്റെ ഭാഗമായമാി നാലു രാജ്യങ്ങളില്‍ പരീക്ഷണം നിര്‍ത്തിവെച്ചിരിക്കുകയാണ്. പരീക്ഷണം ഇപ്പോഴും തുടരുന്നുണ്ടോ എന്നന്വേഷിച്ച് കഴിഞ്ഞ ദിവസം ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു മറുപടിയായാണ് മനുഷ്യരില്‍ നടക്കുന്ന പരീക്ഷണം നിര്‍ത്തിയതായി സെറം അറിയിച്ചത്. ആസ്ട്രസെന്‍ക വാക്‌സിന്‍ പരീക്ഷണങ്ങല്‍ പുനരാരംഭിക്കുന്നതുവരെ ഇന്ത്യയിലെ പരീക്ഷണം തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. സാഹചര്യങ്ങള്‍ വിലയിരുത്തി വരുന്നതായും സെറം പ്രസ്താവനയില്‍ അറിയിച്ചു.

പരീക്ഷണത്തിനു വിധേയനായ ഒരാള്‍ക്ക് മറ്റൊരു രോഗം ബാധിച്ചതായും ഇത് ഇത്തരം പരീക്ഷണ ഘട്ടങ്ങളില്‍ പതിവാണെന്നും ബ്രിട്ടീഷ്-സ്വീഡിഷ് മരുന്നുല്‍പ്പാദന ഭീമനായ അസ്ട്രസെന്‍ക പ്രതികരിച്ചിരുന്നു.
 

Latest News