സിംഗപ്പൂര്‍- സ്വന്തം പൗരന്മാരും സ്ഥിര താമസക്കാരുമല്ലാതെ സിംഗപ്പൂരിലേക്ക് വരുന്ന എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.
യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനകം പരിശോധന നടത്തി നേടിയതായിരിക്കണം സര്‍ട്ടിഫിക്കറ്റ്. വിദേശത്തുനിന്ന് രാജ്യത്തേക്ക് കോവിഡ് ബാധിതര്‍ എത്തുന്നത് തടയാനാണ് നടപടി.
ഏറ്റവും ഒടുവില്‍ രോഗബാധിതരായവരില്‍ ഇന്ത്യയില്‍നിന്നെത്തിയ ഒരു വയസ്സായ കുട്ടിയും ഉള്‍പ്പെടുന്നു. ചൊവ്വാഴ്ച വിദേശത്തുനിന്നെത്തിയ ഏക കേസായിരുന്നു ഇത്. തിങ്കളാഴ്ച ഇന്ത്യയില്‍നിന്നെത്തിയ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇന്ത്യയിലെ കോവിഡ് സ്ഥതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഇന്ത്യയില്‍നിന്നാണ് കൂടുതല്‍ കേസുകള്‍ സിംഗപ്പൂരില്‍ എത്തുന്നതെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.