ഗോമൂത്രം കൊണ്ട് തയ്യാറാക്കിയ സാനിറ്റൈസര്‍,  കൊറോണ വൈറസ് തടയുമെന്ന് കമ്പനി

അഹമ്മദാബാദ്- കൊറോണ വൈറസിനെ പിടിച്ചുകെട്ടാന്‍ പുതിയ സാനിറ്റൈസര്‍ വരുന്നു.ഈ സാനിറ്റൈസറിന്റെ പ്രധാന ഘടകം  ഗോമൂത്രമാണ്. പൂര്‍ണ്ണമായും പ്രകൃതി  ദത്തമായ ഈ  സാനിറ്റൈസര്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്നാണ് കമ്പനിയുടെ  അവകാശവാദം.  ഇതിന്റെ ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു.  ഗുജറാത്തിലെ ജാം0 നഗറില്‍ പ്രവര്‍ത്തിക്കുന്ന വനിത സഹകരണസംഘമായ 'കാമധേനു ദിവ്യ ഔഷധി മഹിള മണ്ഡലി'യാണ് ഗോമൂത്രത്തില്‍ നിന്ന് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിച്ച് വിപണിയില്‍  എത്തിക്കുന്നത്.
ഗോസേഫ് എന്ന പേരിലാണ് ഹാന്‍ഡ് സാനിറ്റൈസര്‍ പുറത്തിറക്കുക. രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭ് കതിരിയയാണ് ചൊവ്വാഴ്ച നടന്ന വെബിനാറില്‍ കാമധേനു ദിവ്യ ഔഷധി മഹിള  മണ്ഡലിയുടെ പുതിയ ഉത്പന്നം അവതരിപ്പിച്ചത്.  സാനിറ്റൈസര്‍ കൂടാതെ ലോക്ക് ഡൗണ്‍ കാലത്ത് രണ്ട് ഗോമൂത്ര അധിഷ്ഠിത ഉത്പന്നങ്ങള്‍ സംഘം പുറത്തിറക്കിയിരുന്നു. തറ തുടയ്ക്കാനായി ഗോപ്രൊട്ടക്റ്റ്, ഗോക്ലീന്‍  എന്നീ ഉത്പന്നങ്ങളാണ് അവ.  
 

Latest News