മുംബൈ- ബോളിവുഡ് താരം കങ്കണ റണൗത്തും മുംബൈ മുനിപ്പില്‍ കോര്‍പറേഷനും തമ്മിലുള്ള പോരില്‍ ഹൈക്കോടതി ഇടപെട്ടു. അനധികൃത നിര്‍മാണെന്ന് ആരോപിച്ച് കങ്കണയുടെ ഓഫീസ് കെട്ടിടം പൊളിക്കുന്ന നടപടി ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തു. കങ്കണയുടെ ഹര്‍ജി പരിഗണിച്ചാണിത്. കങ്കണയുടെ ആരോപണം സംബന്ധിച്ച് ഉടന്‍ മറുപടി നല്‍കണമെന്ന് ജസ്റ്റിസ് എസ് ജെ കഠാവാല ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനോട് ആവശ്യപ്പെട്ടു. ഹര്‍ജി ഇന്നു തന്നെ വീണ്ടും പരിഗണിക്കും.
കെട്ടിടം പൊളിക്കല്‍ തുടങ്ങിയ പശ്ചാത്തലത്തില്‍ ഹര്‍ജി അടിയന്തിരമായി പരിഗണക്കണമെന്നാവശ്യപ്പെട്ട് ഇന്നു രാവിലെയാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് കങ്കണയുടെ അഭിഭാഷകന്‍ റിസ്‌വാന്‍ സിദ്ദീഖ് പറഞ്ഞു. ബാന്ദ്രയിലെ കങ്കണയുടെ ബംഗ്ലാവിലെ ഒരു ഭാഗം അനധികൃതമാണെന്നു ചൂണ്ടിക്കാട്ടി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഇന്ന് പൊളിച്ചു തുടങ്ങിയിരുന്നു.