മുംബൈ- മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ റിയ ചക്രവര്‍ത്തി ചോദ്യം ചെയ്യലില്‍ ബോളിവുഡില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ പേരുകള്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പല പ്രമുഖ താരങ്ങളും ഇക്കൂട്ടത്തിലുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റിയയും സഹോദരന്‍ ഷോവിക്കും വെളിപ്പെടുത്തിയ ബോളിവുഡിലെ ഉന്നത സെലിബ്രിറ്റികളെ' എന്‍.സി.ബി ഉടന്‍തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് വിവരം. ഇവരുടെ പട്ടിക തയാറാക്കുകയാണ്.
മറ്റൊരു ലഹരിമരുന്ന് ഇടപാടുകാരനില്‍നിന്നു ലഭിച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിശോധിച്ചതില്‍നിന്ന് റിയയുടെ വെളിപ്പെടുത്തല്‍ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.