മുംബൈ ബോളിവുഡ് താരം സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന കേസില്‍ സിനിമാതാരം റിയ ചക്രവര്‍ത്തിയെ അറസ്റ്റ് ചെയ്തു. മൂന്നു ദിവസമായി റിയയെ സി.ബി.ഐ ചോദ്യം ചെയ്തുവരികയായിരുന്നു. സുശാന്ത് സിംഗിന് മയക്കുമരുന്ന് എത്തിച്ചുകൊടുത്തത് റിയയാണ് എന്നാണ് സി.ബി.ഐ കണ്ടെത്തല്‍. സുശാന്തുമായുള്ള വാട്‌സാപ്പ് സന്ദേശങ്ങള്‍ സി.ബി.ഐ വീണ്ടെടുത്തിരുന്നു. ഈ സന്ദേശത്തിലാണ് മയക്കുമരുന്ന് സുശാന്തിന് റിയ എത്തിച്ചുകൊടുത്തുവെന്ന് കണ്ടെത്തിയത്. ചെയ്തതെല്ലാം സുശാന്തിന് വേണ്ടിയാണ് എന്നായിരുന്നു ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം റിയ പറഞ്ഞത്. റിയയുടെ സഹോദരനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ സഹോദരന് ഒപ്പമിരുത്തി റിയയെ മണിക്കൂറുകള്‍ ചോദ്യം ചെയ്തു.
Correction: Story updated with new lead