ബംഗളൂരു-ബംഗളൂരു ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് കന്നഡ നടി സഞ്ജന ഗല്‍റാണിയെ സെന്‍ട്രല്‍ െ്രെകംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇന്ദിരാ നഗറിലെ ഇവരുടെ വീട്ടില്‍ നടന്ന റെയ്ഡിന് ശേഷമായിരുന്നു അറസ്റ്റ്. മലയാളിയായ നിയാസ് മുഹമ്മദടക്കം ആറു പേരെയാണ് ഇതുവരെ കേസില്‍ അറസ്റ്റ് ചെയ്തത്. സഞ്ജന ഗല്‍റാണിയും നിയാസും അടുത്ത സുഹൃത്തുക്കളെന്നു സിസിബി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇവരെ സിസിബി ഓഫീസിലേക്ക് കൊണ്ടുപോയി.സഞ്ജന ഗല്‍റാണിയെ നേരത്തെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കിലും ബംഗളൂരുവിലില്ല എന്ന വിവരമാണ് ലഭിച്ചിരുന്നത്. ഇന്ന് ബംഗളൂരുവിലുണ്ട് എന്ന വിവരത്തെ തുടര്‍ന്നാണ് അവരുടെ വസതിയില്‍ പരിശോധന നടത്തുന്നത്. മൂന്നാം പ്രതിയായ വിരണ്‍ ഖന്നയുടെ വീട്ടിലും സിസിബിയുടെ പരിശോധന നടത്തിയിരുന്നു.