Sorry, you need to enable JavaScript to visit this website.

കങ്കണയുടെ മുംബൈയിലെ കെട്ടിടം പൊളിക്കുമെന്ന് കോര്‍പ്പറേഷന്‍; രാഷ്ട്രീയ വൈരാഗ്യമെന്ന് താരം

മുംബൈ-നിയമവിരുദ്ധമായി കെട്ടിടം നിര്‍മിച്ചുവെന്നാരോപിച്ച് ബോളിവുഡ് നടി കങ്കണ റണാവത്തിന് മുംബൈ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി. 24 മണിക്കൂറിനകം മറുപടി നല്‍കിയില്ലെങ്കില്‍ കെട്ടിടം പൊളിച്ചുമാറ്റുമെന്ന് കോര്‍പ്പറേഷന്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇത് രാഷ്ട്രീയവൈരാഗ്യം തീര്‍ക്കുകയാണെന്ന് കങ്കണ ആരോപിച്ചു.ഘാര്‍ വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസ് കെട്ടിടത്തില്‍ അനുമതിയില്ലാതെ നിരവധി മാറ്റങ്ങള്‍ വരുത്തിയെന്ന് നോട്ടീസില്‍ കോര്‍പ്പറേഷന്‍ ആരോപിക്കുന്നു. ശൗചാലയത്തിന്റെ സ്ഥാനം മാറ്റിയതും പുതിയതായി നിര്‍മിച്ചതുമടക്കം ഒരു ഡസനോളം കൂട്ടിച്ചേര്‍ക്കലുകള്‍ നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ അനുമതി ലഭിച്ചിരുന്നോ എന്ന് 24 മണിക്കൂറിനകം വ്യക്തമാക്കണമെന്നാണ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
 

Latest News