കോവിഡ്: ഇന്ത്യയില്‍ 1,133 മരണം കൂടി, 75809 പുതിയ കേസുകള്‍

ന്യൂദല്‍ഹി- ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 75,809 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 1,133 പേര്‍ മരിച്ചു. ദിനംപ്രതിയുള്ള കേസുകളുടെ എണ്ണത്തില്‍ കുറവുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ തുടര്‍ച്ചയായി 90,000നു മുകളിലായിരുന്നു പുതിയ കേസുകള്‍. ഇന്ത്യയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 42.80 ലക്ഷം കവിഞ്ഞു. ഇതില്‍ 8.83 ലക്ഷം പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. രോഗബാധിതരില്‍ 77 ശതമാനവും രോഗമുക്തരായി എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
 

Latest News