മോസ്‌കോ- കോവിഡ്19 പ്രതിരോധിക്കാന്‍ റഷ്യയുടെ ഗമലേയ നാഷണല്‍ റിസര്‍ച് സെന്റര്‍ ഓഫ് എപിഡമോളജി ആന്റ് മൈക്രോബയോളജിയും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും വികസിപ്പിച്ചെടുത്ത സ്പുട്‌നിക ഫൈവ് എന്ന വാക്‌സിന്റെ പൊതുജനങ്ങള്‍ക്കായുള്ള ആദ്യ ബാച്ച് തയാറായി. ഇവ വിവിധ പ്രദേശങ്ങളിലെത്തിക്കാന്‍ പദ്ധതി തയാറായിട്ടുണ്ടെന്നും റഷ്യയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആവശ്യമായ എല്ലാ പരീക്ഷണങ്ങളും പരിശോധനകളും വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് പൊതുജനങ്ങള്‍ക്കായി ഇവ പുറത്തിറക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു. മാസങ്ങള്‍ക്കം റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മേയര്‍ സെര്‍ജി സൊബ്യാനിന്‍ പറഞ്ഞു.