മയിന്‍പുരി- മകളെ വില്‍പ്പന നടത്തിയെന്ന കിംവദന്തി പ്രചരിച്ചതിനെ തുടര്‍ന്ന് അഞ്ചു പേരടങ്ങുന്ന സംഘം 45കാരനായ ദളിത് യുവാവിനെ മര്‍ദിച്ചു കൊന്നു. ഞായറാഴ്ച വൈകുന്നേരം നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യം കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചതോടെയാണ് കൊപാതകം പുറത്തറിയുന്നത്. ഹിന്ദുത്വ തീവ്രവാദി സംഘടനയായ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചു. ദളിത് സമുദായത്തില്‍പ്പെട്ട സര്‍വേശ് ദിവാകര്‍ ആണ് കൊല്ലപ്പെട്ടത്. ഉന്തുവണ്ടിയില്‍ പലഹാരങ്ങള്‍ വില്‍പ്പന നടത്തി ഉപജീവനം നടത്തിയിരുന്ന സര്‍വേശ് മയിന്‍പുരിയെ വാടക വീട്ടില്‍ 16കാരിയായ മകള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകള്‍ വീട്ടു ജോലികള്‍ക്കും പോകാറുണ്ട്. കോവിഡ് കാരണം ജോലിയോ വരുമാനമോ നിലച്ചതോടെ പട്ടിണി കാരണം സര്‍വേശ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മകളെ ബന്ധുക്കളുടെ വീട്ടിലേക്ക് അയച്ചിരുന്നു. എന്നാല്‍ സര്‍വേശ് മകളെ വിറ്റുവെന്ന കിംവദന്തിയാണ് പ്രദേശത്ത് പ്രചരിച്ചത്. ഇതിനു പിന്നാലെയാണ് അഞ്ചു പേര്‍ ചേര്‍ന്ന് സര്‍വേശിന്റെ വാടക വീട്ടിലെത്തി ക്രൂരമായി മര്‍ദിച്ചത്. വീടിന്റെ ടറസിനു മുകളിലിട്ട് മര്‍ദിക്കുന്നത് തൊട്ടടുത്ത മറ്റൊരു കെട്ടിടത്തില്‍ നിന്ന് ആരോ മൊബൈലില്‍ വിഡിയോ പകര്‍ത്തി. ഇതാണ് വ്യാപകമായി പ്രചരിക്കപ്പെട്ടത്. സമാജ്‌വാദി പാര്‍ട്ടി ഈ ദൃശ്യം ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
मैनपुरी का यह वीडियो सामने आया है जहां बजरंग दल के कार्यकर्ताओं द्वारा कचौड़ी का ठेला लगाने वाले दलित युवक सर्वेश दिवाकर की लिंचिंग कर हत्या कर दी गई।
— Samajwadi Party (@samajwadiparty) September 7, 2020
दोषी बजरंग दल के कार्यकर्ताओं पर कड़ी कार्रवाई करे सरकार। @dgpup pic.twitter.com/H4xdLzNgWT