Sorry, you need to enable JavaScript to visit this website.

യുപിയില്‍ മാനസിക രോഗിയായ യുവാവിനെ വെടിവച്ചു കൊന്നു

പ്രതാപ്ഗഡ്- ഉത്തര്‍ പ്രദേശിലെ പ്രതാപ്ഗഡ് ജില്ലയില്‍ ഒരു വീട്ടുടമ  ബുദ്ധി വൈകല്യമുള്ള യുവാവിനെ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് വെടിവച്ചു കൊന്നു. ഞായറാഴ്ച രാത്രി വൈകിയാണ് സംഭവമെന്നും പ്രതി കൃഷ്ണ കുമാറിനേയും രണ്ടു മക്കളേയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതിയുടെ പക്കലുണ്ടായിരുന്ന തോക്കും പിടിച്ചെടുത്തു. നെഞ്ചില്‍ വെടിയേറ്റ 25കാരനായ യുവാവ് തല്‍ക്ഷണം മരിച്ചു. വെടിയൊച്ച കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. യുവാവിനെ ബന്ധുക്കളെത്തി തിരിച്ചറിഞ്ഞപ്പോഴാണ് മാനസിക രോഗിയാണെന്ന വിവരം അറിയുന്നത്. ഞായറാഴ്ച രാത്രി വീടുവിട്ടറങ്ങിയ യുവാവ് 11.30ഓടെ കൃഷ്ണ കുമാറിന്റെ വീടിന്റെ മതില്‍ കടന്ന് വീട്ടിലേക്ക് കയറിയതായിരുന്നു. ഇതു കണ്ട കൃഷ്ണ കുമാര്‍ മോഷ്ടാവാണെന്നു കരുതി യുവാവിനു നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു.
 

Latest News