ബംഗളുരു-മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി രാഗിണി ദ്വിവേദിക്കു അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യലില്‍ മൗനം. കന്നഡ ചലച്ചിത്ര മേഖലയിലെ ലഹരി ഇടപെടുമായി ബന്ധപ്പെട്ട് നടി രാഗിണി ദ്വിവേദിയടക്കം 12 പേരെ പ്രതിചേര്‍ത്ത് സെന്‍ട്രല്‍ െ്രെകം ബ്രാഞ്ച്(സി.സി.ബി) കേസെടുത്തു. മുഖ്യ കണ്ണിയെന്നു കരുതുന്ന ശിവപ്രകാശാണ് ഒന്നാം പ്രതി. രാഗിണി രണ്ടാം പ്രതിയും.
രാഗിണി ദ്വിവേദിയെ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിമെന്‍സ് ഹോമിലാണു താമസിപ്പിച്ചിരിക്കുന്നത്. ഇവിടുത്തെ അസൗകര്യങ്ങളുടെ പേരിലാണു നടിയുടെ പ്രതിഷേധം. നിലവാരമുള്ള ഭക്ഷണം ലഭിക്കുന്നില്ലെന്നാണു പ്രധാന പരാതി. കൊതുക് ശല്യം കാരണം ഉറങ്ങാനും കഴിഞ്ഞില്ലത്രേ. അതിനാല്‍ കൂടുതല്‍ സംസാരിക്കാനില്ലെന്നാണ് അവര്‍ പോലീസിനോട് പറഞ്ഞത്. ഈ സാഹചര്യത്തില്‍, കസ്റ്റഡി കാലാവധി നീട്ടാന്‍ കോടതിയെ സമീപിക്കുമെന്നു സി.സി.ബി. അറിയിച്ചു. ലഹരി മാഫിയയുമായി ബന്ധമുള്ള കൂടുതല്‍ താരങ്ങളുടെ പട്ടിക കൈമാറിയിട്ടുണ്ടെന്നു സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷ് അറിയിച്ചു. ഇവരില്‍ രണ്ട് നായിക നടിമാരും ഉള്‍പ്പെടും. ഈ നടിമാരെ രാഷ്ട്രീയ സ്വധീനം മൂലമാണു ചോദ്യം ചെയ്യാത്തതെന്ന് അദ്ദേഹം പറഞ്ഞു. ലഹരി മരുന്നു മാഫിയയ്ക്കു കര്‍ണാടക രാഷ്ട്രീയത്തിലും ബോളിവുഡിലും സ്വാധീനമുണ്ടെന്നു സെലിബ്രിറ്റി മാനേജര്‍ പ്രശാന്ത് സംബരാഗി പറഞ്ഞു. സുശാന്ത് സിങ് രാജ്പുത്തിനു മയക്കുമരുന്നു കൈമാറിയെന്നു കരുതുന്ന ഇംതിയാസ് ഖത്രിക്കും ബംഗളുരു ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.