കൊച്ചി- കൊച്ചി മെട്രോയുടെ തൈക്കൂടം -പേട്ട പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷനായി. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലൂടെയാണ് മന്ത്രി ചടങ്ങുകളില്‍ പങ്കെടുത്തത്. കൊച്ചി പേട്ട മെട്രോ റെയില്‍വേ സ്‌റ്റേഷനിലായിരുന്നു ചടങ്ങുകള്‍ നടന്നത്. കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് വൈകാതെ അന്തിമ അനുമതി ലഭിക്കുമെന്ന് ഹര്‍ദീപ് സിങ്പുരി ചടങ്ങില്‍ സൂചന നല്‍കി. ചടങ്ങില്‍ മെട്രോ നിര്‍മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായതായുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തി.
എസ്.എന്‍. ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള മെട്രോയുടെ രണ്ടാംഘട്ട നിര്‍മാണത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിച്ചു. കെ.എം.ആര്‍.എല്ലിനാണ് ഇനിയുള്ള മെട്രോയുടെ നിര്‍മാണച്ച ചുമതല.
ഉദ്ഘാടന ചടങ്ങില്‍ കൊച്ചി മേയര്‍ സൗമിനി ജെയിന്‍, ഹൈബി ഈഡന്‍ എം.പി., എം.എല്‍.എമാരായ പി.ടി. തോമസ്, എം. സ്വരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.