കോയമ്പത്തൂര്‍-കോയമ്പത്തൂരില്‍ കെട്ടിടം തകര്‍ന്ന് രണ്ട് പേര് മരിച്ചു. എട്ട് പേരെ രക്ഷപ്പെടുത്തി. ഞായറാഴ്ച രാത്രി 11.30നാണ് സംഭവം ഉണ്ടായത്. ശ്വേത, ഗോപാല്‍ എന്നിവരാണ് മരിച്ചത്. ചെട്ടി സ്ട്രീറ്റിലെ രണ്ട് നില കെട്ടിടമാണ് തകര്‍ന്നു വീണത്.ഞായറാഴ്ച കനത്ത മഴയും കാറ്റുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കെട്ടിടം തകര്‍ന്നു വീണത്. കെട്ടിടത്തിന് പഴക്കമുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.