ന്യൂദല്‍ഹി- അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ഓഫീസില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ക്വാറന്റീനില്‍ പോയത്.അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചു. അദ്ദേഹം ഹാജരാകേണ്ട കേസുകള്‍ മാറ്റിവെയ്ക്കണമെന്നും എസ്.വി. രാജു കോടതിയില്‍ ആവശ്യപ്പെട്ടു.