വരാണസി- ഉത്തര്‍പ്രദേശിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെത്തിയ വിദ്യാര്‍ഥിയെ കാണാതായി. ബിഹാറില്‍ നിന്നുള്ള ഒന്നാംവര്‍ഷ ബി.എ വിദ്യാര്‍ഥി ശിബ്‌ലു അലിയെയാണ് കാണാതായത്.
യൂണിവേഴ്‌സിറ്റിയില്‍ ചില രേഖകള്‍ സമര്‍പ്പിക്കാനായി ഓഗസ്റ്റ് 27നാണ് ശിബ്‌ലു വീട്ടില്‍നിന്നപുറപ്പെട്ടത്. യൂണിവേഴ്‌സിറ്റിയില്‍ എത്തിയ ശേഷം, അലി വീട്ടുകാരുമായി ബന്ധപ്പെട്ടിരിന്നു. രണ്ട് ദിവസത്തിന് ശേഷം മടങ്ങുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് അലിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി.
ഇതിനു പിന്നാലെ ഫോണില്‍നിന്ന് അലി സഹോദരന്‍ നൗഷാദിനെ വിളിച്ച് രണ്ടു ദിവസം കൂടി കഴിഞ്ഞേ മടങ്ങുകയൂള്ളൂവെന്ന് അറിയിച്ചിരുന്നു.
അലി തിരിച്ച് വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വരാണസിയില്‍ എത്തിയ പിതാവ് സര്‍താജ് അലി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി. നേരത്തെ, മധ്യപ്രദേശില്‍ നിന്നുള്ള ശിവ കുമാര്‍ എന്ന വിദ്യാര്‍ത്ഥിയെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാണാതായിരുന്നു.
ഫെബ്രുവരി 15ന് കാണാതായ ഈ വിദ്യാര്‍ഥിയെ കുറിച്ച് ഇനിയും സൂചനയൊന്നും ലഭിച്ചിട്ടില്ല.