Sorry, you need to enable JavaScript to visit this website.

ഉത്തരാഖണ്ഡ് ബിജെപി എംഎല്‍എയ്‌ക്കെതിരെ ബലാല്‍സംഗ കേസ്

ഡെറാഡൂണ്‍- ഉത്തരാഖണ്ഡിലെ ബിജെപി എംഎല്‍എ മഹേഷ് സിങ് നേഗിക്കെതിരെ പോലീസ് ബലാല്‍സംഗത്തിന് കേസെടുത്തു. നേഗിയുടെ ഭാര്യയും കേസില്‍ പ്രതിയാണ്. എല്‍എല്‍എ പീഡിപ്പിച്ചെന്ന് ഓഗസ്റ്റ് 16ന് യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്. തന്റെ കുഞ്ഞിന്റെ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നും കുഞ്ഞിന്റെ പിതാവ് എംഎല്‍എ ആണെന്നും യുവതി ആരോപിച്ചിരുന്നു. യുവതി പരാതിയുമായി അഡീഷണല്‍ ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റിനേയാണ് സമീപിച്ചത്. മജിസ്‌ട്രേറ്റ് കോടതി പോലീസിനോട് കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. 

അഞ്ചു കോടി നല്‍കിയില്ലെങ്കില്‍ കള്ളക്കെസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി യുവതിക്കെതിരെ എല്‍എല്‍എയുടെ ഭാര്യ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവതി എല്‍എല്‍എയ്‌ക്കെതിരെ ബലാല്‍സംഗ പരാതി നല്‍കിയത്. എല്‍എഎയുടെ ഭാര്യയുടെ പരാതിയില്‍ ബലാല്‍സംഗത്തിനിരയായ യുവതിക്കും ഭര്‍ത്താവിനും അമ്മയിക്കും സഹോദരിക്കുമെതിരെ പോലീസ് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.
 

Latest News