റായ്ബറേലി- കളിക്കുന്നതിനിടെ ഒരുവയസ്സുകാരന്‍ പാമ്പിനെ വിഴുങ്ങി. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ ഭോലാപ്പൂരിലാണ് സംഭവം. അമ്മ കൃത്യസമയത്ത് എത്തിയതിനെ തുടര്‍ന്ന് കുട്ടി അപകടമൊന്നുമില്ലാതെ രക്ഷപ്പെട്ടു.
വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പാമ്പിനെ കണ്ടപ്പോള്‍ കുട്ടി അതിനെ എടുത്ത് വിഴുങ്ങുകയായിരുന്നു. ഇത് കണ്ട് അമ്മ ആദ്യം ഞെട്ടിയെങ്കിലും പിന്നിട് വായില്‍ നിന്ന് പാമ്പിനെ പുറത്തെടുത്തു.
തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിക്ക്
വിഷചികിത്സ നല്‍കി. കുട്ടി അത്യാഹിത വിഭാഗത്തില്‍ തുടരുകയാണെന്നും മകന്റെ ജീവനായി പ്രാര്‍ത്ഥിക്കുകയാണെന്നും രക്ഷിതാക്കള്‍ പറഞ്ഞു.