ഇസ്ലാമാബാദ്- പാകിസ്ഥാനില്‍ വനിതാ മാധ്യമ പ്രവര്‍ത്തകയെ ഭര്‍ത്താവ് കൊലപ്പെടുത്തു. ബലൂചിസ്ഥാനിലെ കെച്ച് ജില്ലയിലെ ടര്‍ബാറ്റ് പ്രദേശത്താണ് സംഭവം.
പിടിവിയിലെ പ്രാദേശിക അവതാരകയും പ്രാദേശിക മാസികയുടെ എഡിറ്ററുമായിരുന്ന ഷഹീന ഷഹീനാണ് കൊല്ലപ്പെട്ടത്. ബലൂചിസ്ഥാന്‍ സര്‍വകലാശാലയില്‍ ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥിനിയുമായിരുന്നു.
പ്രദേശത്ത് പ്രശസ്തയായതിനാലാണ് ഭര്‍ത്താവ് ഷഹീനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.
ഗാര്‍ഹിക പീഡനത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്ന് കെച്ച് പോലീസ് സൂപ്രണ്ട് നജീബുല്ല പന്ദ്രാനി പറഞ്ഞു, പോലീസ് അന്വേഷണം നടത്തി വരികയാണ്.
ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് മാസം മുമ്പ് വിവാഹം കഴിച്ച ഭര്‍ത്താവിനെതിരെ ഷഹീന്റെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. മൃതദേഹം സംസ്‌കരിക്കുന്നതിനായി വസതിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.