മോസ്‌കോ- റഷ്യയില്‍ നടന്ന ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിനു ശേഷം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇറാനിലേക്ക് തിരിച്ചു. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായാണ് യാത്ര. ഇറാന്‍ പ്രതിരോധ മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ അമിര്‍ ഹാതമിയുടമായി രാജ്‌നാഥ് സിങ് ചര്‍ച്ച നടത്തും. മോസ്‌കോയില്‍ റഷ്യ, ചൈന, വിവിധ ആസിയാന്‍ രാജ്യങ്ങളിലേയും പ്രതിരോധ മന്ത്രിമാരുമായും രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ തങ്ങളുടെ ഭിന്നതകള്‍ ചര്‍ച്ചകളിലൂടെയും പരസ്പര ബഹുമാനത്തോടെയും പരിഹരിക്കണമെന്ന് ഇറാന്‍ യാത്രയ്ക്കു മുമ്പായി കഴിഞ്ഞ ദിവസം രാജനാഥ് അഭ്യര്‍ത്ഥിച്ചിരുന്നു.