റിയാദ് - സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂത്തി മിലീഷ്യകള്‍ അയച്ച ഡ്രോണ്‍ സഖ്യസേന വെടിവെച്ചിട്ടതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനം സഖ്യസേന തകര്‍ത്തത്. സൗദിയില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ ഹൂത്തികള്‍ അയച്ച ഡ്രോണ്‍ സൗദിയില്‍ പ്രവേശിക്കുന്നതിനു മുമ്പായി യെമന്‍ വ്യോമമേഖലയില്‍ വെച്ചാണ് വെടിവെച്ചിട്ടതെന്ന് സഖ്യസേനാ വക്താവ് പറഞ്ഞു.