ന്യൂദല്‍ഹി- വടക്കന്‍ സിക്കിമില്‍ സമുദ്രനിരപ്പില്‍ നിന്ന് 17,500 അടി ഉയരത്തില്‍ വഴിതെറ്റിക്കുടുങ്ങിയ മൂന്ന് ചൈനക്കാരെ ഇന്ത്യന്‍ സൈന്യം രക്ഷിച്ചു. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും ഓക്‌സിജന്‍ വൈദ്യ സഹായവും നല്‍കിയ സേന അവര്‍ക്ക് തുടര്‍ന്നുള്ള യാത്രയ്ക്ക് വഴി കാട്ടുകയും ചെയ്തു. നോര്‍ത്ത് സിക്കിം സമതല പ്രദേശത്ത് സെപ്തംബര്‍ മൂന്നിനാണ് ഇവര്‍ വഴിതെറ്റിയത്. പൂജ്യത്തിലും താഴെ താപനിലയുള്ള മേഖലയില്‍ ഇവര്‍ക്ക് അടിയന്തര സഹായമെത്തിച്ച സൈന്യം ലക്ഷസ്ഥാനത്തേക്കുള്ള ശരിയായ വഴിയും കാണിച്ചുകൊടുത്തു. അരുണാചലില്‍ ചൈനീസ് സൈന്യം അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയതായുള്ള റിപോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് ഈ സംഭവം പുറത്തുവന്നത്.