Sorry, you need to enable JavaScript to visit this website.

അഞ്ച് മക്കളെ വിഷം കൊടുത്ത് കൊന്ന് യുവതി ട്രെയിനിന് മുന്നില്‍ ചാടി

ബെര്‍ലിന്‍-ആറ് മക്കളുള്ളതില്‍ അഞ്ചു പേരെയും വിഷം നല്‍കി കൊലപ്പെടുത്തിയ യുവതി ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. 27 വയസുകാരി ക്രിസ്റ്റിയാന്‍ എന്ന യുവതിയാണ്  ക്രൂരയായ അമ്മ. ജര്‍മ്മനിയിലെ ഡസെല്‍ഡോര്‍ഫ് സ്‌റ്റേഷനിലെ ട്രാക്കില്‍ ചാടിയ യുവതി ഗുരുതരാവസ്ഥയിലാണ്. ഇവിടെ നിന്നും 20 മൈല്‍ അകലെയുള്ള ഫഌറ്റില്‍ ഇവരുടെ ഒന്നര, രണ്ട്, മൂന്ന് വയസുള്ള മൂന്ന് പെണ്‍കുഞ്ഞുങ്ങളും, എട്ട്, ആറ് വയസുള്ള രണ്ട് ആണ്‍കുട്ടികളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ക്രിസ്റ്റിയാന്റെ മൂത്ത മകന്‍ 11 വയസുള്ള മാര്‍സെല്‍ മാത്രമാണ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. മറ്റ് കുട്ടികള്‍ക്ക് വിഷം കൊടുത്ത ശേഷം മാര്‍സെലിനെ കൂട്ടിക്കൊണ്ടുപോയ അമ്മ ഈ കുട്ടിയെ മുത്തശ്ശിയുടെ വീട്ടിലേക്ക് ട്രെയിനില്‍ അയച്ചു. ഇതിന് ശേഷമാണ് ട്രെയിനിന് മുന്നില്‍ ചാടിയത്. ടാബ്‌ലെറ്റുകള്‍ നല്‍കിയാണ് കുട്ടികളില്‍ വിഷം കയറ്റിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
മാര്‍സെല്‍ ഇപ്പോള്‍ ബന്ധുക്കളുടെ പരിചരണത്തിലാണ്. എന്നാല്‍ കുട്ടികളുടെ പിതാവിനെ ഇതുവരെ ബന്ധപ്പെടാന്‍ പോലീസിന് സാധിച്ചിട്ടില്ല. ട്രെയിനില്‍ മാര്‍സെലിനൊപ്പം സഞ്ചരിച്ച അമ്മ ഡസെല്‍ഡോര്‍ഫ് സ്‌റ്റേഷനില്‍ ഇറങ്ങിയ ശേഷമാണ് ട്രാക്കിലേക്ക് ചാടിയത്. കുട്ടികളുടെ മുത്തശ്ശിയാണ് ദുരന്തം സംബന്ധിച്ച് പോലീസില്‍ വിവരം നല്‍കിയത്.എന്തിന് വേണ്ടിയാണ് ക്രിസ്റ്റിയാന്‍ ഈ ക്രൂരത ചെയ്തതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇവരെ ചോദ്യം ചെയ്യാന്‍ കഴിയുന്ന അവസ്ഥയിലല്ലെന്ന് പോലീസ് വ്യക്തമാക്കി. 
 

Latest News