ഇന്‍ഡോര്‍- മധ്യപ്രദേശില്‍ നിരവധി പ്രമുഖരെ കുടുക്കിയ ഹണി ട്രാപ്പ് കേസിലെ വനിതയുമായി
സംസാരിച്ച ഇന്‍ഡോര്‍ ജില്ലാ ജയില്‍ ഉദ്യോഗസ്ഥനെതിരെ അന്വേഷണം. ജില്ലാ ജയിലിലെ ജയിലര്‍ സ്ത്രീയുമായി സംസാരിക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടി.
ജയില്‍ വകുപ്പ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ സഞ്ജയ് പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘം ജയില്‍ സന്ദര്‍ശിച്ച് തെളിവെടുത്തു. ജയിലര്‍ കെ.കെ. കുല്‍ശ്രേഷ്ഠ ജയില്‍ വളപ്പിലെ വനിതാ സെല്ലിന്റെ വീഡിയോ കോണ്‍ഫറന്‍സ് റൂമിന് പുറത്ത് കസേരയില്‍ ഇരിക്കുന്നതും തേന്‍ കെണി കേസ് പ്രതി അയാളുടെ മുന്നില്‍ നില്‍ക്കുന്നതുമാണ് വൈറല്‍ ഫോട്ടോ. ഇരുവരും സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കയാണെന്ന് ഇവരുടെ ആംഗ്യങ്ങള്‍ വ്യക്തമാക്കുന്നു.
പ്രതിയായ സ്ത്രീക്ക് ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നുവെന്നതടക്കമുള്ള നിരവധി വിമര്‍ശനങ്ങളാണ് ഫോട്ടോ വൈറലായതിനെ തുടര്‍ന്ന് ഉയര്‍ന്നത്.
ഇന്‍ഡോറിലെ ഒരു എഞ്ചിനീയര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് 2019 സെപ്റ്റംബറിലാണ് അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരെ ഹണി ട്രാപ്പ് കേസില്‍ അറസ്റ്റ് ചെയ്തത്. ഈ സംഘം രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരേയും ബിസിനസുകാരെയും പോലീസ് ഓഫീസര്‍മാരെയും ബ്ലാക്ക് മെയില്‍ ചെയ്തുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ യ്യുകയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഘത്തിലെ പ്രതികളെല്ലാം ഇന്‍ഡോറിലെ ജില്ലാ ജയിലിലാണുള്ളത്.
ജയില്‍ ഡി.ഐ.ജി സഞ്ജയ് പാണ്ഡേ വനിതാ ഉദ്യോഗസ്ഥരോടൊപ്പമാണ് ജയിലിലെത്തി പരിശോധന നടത്തിയത്.
വനിതാ സെല്ലിന് പുറത്ത് ജയിലര്‍ വന്നതിനെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പാണ്ഡെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ജയിലിനുള്ളില്‍ മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നതിനാല്‍ ആരാണ് ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്താന്‍ പ്രത്യേക അന്വേഷണം നടത്തും.
ഇന്‍ഡോര്‍ ജയിലില്‍ 80 മുതല്‍ 90 വരെ വനിതാ തടവുകാരുണ്ടെന്നും അവരില്‍ പലരും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും ബന്ധുക്കള്‍ക്ക് ഫോണ്‍ വിളിക്കുന്നതിനായും അപക്ഷ നല്‍കാറുണ്ടെന്ന് ആരോപണ വിധേയനായ ജയിലര്‍ കുല്‍ശ്രേഷ്ഠ പറഞ്ഞു. തനിക്കെതിരായ ഗൂഡാലോചനയുടെ ഭാഗമായാണ് ഫോട്ടോയെടുത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.