ജെന്‍സന്‍- അമേരിക്കക്കാരനെ കടിച്ച സ്രാവ് മുക്കാല്‍ മണിക്കൂറോളം കടി വിട്ടില്ല. ഫ്‌ളോറിഡയിലെ ജെന്‍സന്‍ ബീച്ചിലാണ് സംഭവം. കടലില്‍നിന്ന് കരയിലെത്തിയിട്ടും കടി വിടാത്ത സ്രാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ബീച്ചിലെത്തിയ ഇയാളെ സ്രാവ് കടിച്ചിട്ടും ക്ഷമയോടെ വേദന കടിച്ചമര്‍ത്തുകയായിരുന്നു. അയാള്‍ അതു വലിയ കാര്യമാക്കാതെയാണ് പെരുമാറിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
വെള്ളത്തില്‍നിന്ന് കയറിയിട്ടും സ്രാവ് പിടിവിട്ടില്ലെന്നതാണ് സംഭവത്തെ വിചിത്രമാക്കിയത്.
ചെറിയ സ്രാവുമായി ഇഴഞ്ഞു നീങ്ങുന്നത് വീഡിയോയില്‍ കാണാം. കാഴ്ചക്കാരില്‍ നിന്നുള്ള നിര്‍ദേശങ്ങളൊക്കെ അവഗണിച്ച് ഇയാള്‍ ക്ഷമയോടെ സഹായത്തിനായി കാത്തിരിക്കുകയായിരുന്നു. സ്രാവിനെ തലകീഴായി പിടിച്ചിട്ടും മൂക്കില്‍ കുത്തിയിട്ടൊന്നും സ്രാവ്് പിടി വിടാത്ത അവിശ്വനീയ സംഭവം കാണാന്‍ നിരവധി പേരാണ് തടിച്ചു കൂടിയത്.
വേദനയുണ്ടോ എന്ന് ചോദിക്കുന്നവരോടൊക്കെ ഇല്ല എന്നാണ് യുവാവ് പറയുന്നത്. ഓരോ തവണയും സ്രാവിനെ നീക്കംചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അത് കൂടുതല്‍ കഠിനമായി കടിക്കുന്നുണ്ടായിരുന്നു.
ബീച്ച് സന്ദര്‍ശിച്ചപ്പോള്‍ താന്‍ സ്രാവിനെ ഉപദ്രവിക്കുകയോ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് യുവാവ് അവകാശപ്പെടുന്നു. വോളിബോള്‍ കളിക്കാനാണ് ബീച്ചില്‍ പോയതെന്നും പറഞ്ഞു.
മാര്‍ട്ടിന്‍ കൗണ്ടി ഫയര്‍ റെസ്‌ക്യൂവില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഒടുവില്‍ യുവാവിന്റെ സഹായത്തിനെത്തിയത്. സ്രാവുകള് പൊതിഞ്ഞപ്പോള്‍ താന്‍ സമുദ്രത്തില്‍ നീന്തുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. സമുദ്രത്തിന്റെ അടിത്തട്ടില്‍ സാവധാനത്തില്‍ സഞ്ചരിക്കുന്നവയാണ് നഴ്‌സ് സ്രാവുകളെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 14 അടി വരെ നീളത്തില്‍ വളരുന്ന ഇവയ്ക്ക് ആയിരക്കണക്കിന് ചെറിയ പല്ലുകള്‍ നിറഞ്ഞ ശക്തമായ താടിയെല്ലുകളുണ്ടെങ്കിലും പൊതുവെ മനുഷ്യരെ ഉപദ്രവിക്കാറില്ല.
Florida man is bitten by nurse shark that won't let go, acts like it's no big deal https://t.co/KiGPwXqnff
— James Cooper (@coop22089074) September 3, 2020