ന്യൂദൽഹി- ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ നവംബറിൽ നടത്തും. ഉപതിരഞ്ഞെടുപ്പിന് തയാറെടുപ്പുകൾ തുടരുന്നതായി കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ അറിയിച്ചു. തീയതി പ്രഖ്യാപിച്ചാലുടൻ കൃത്യമായ മാർഗനിർദേശങ്ങൾ നൽകും. നാമനിർദേശ പത്രിക സമർപ്പണം വെർച്വലായി നടത്തും. പ്രചാരണത്തിനും കൃത്യമായ നിർദേശങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.