കൂഡല്ലൂര്‍- തമിഴ്‌നാട്ടിലെ കൂഡല്ലൂരില്‍ പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ ഉടമ ഉള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു. നാലു പേരെ ഗുരുതപരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു. സ്‌ഫോടനത്തില്‍ കോണ്‍ഗ്രീറ്റ് കെട്ടിടം പാടെ തകര്‍ന്നു. മൃതദേഹങ്ങള്‍ ചിതറിത്തെറിച്ച നിലയിലായിരുന്നു. മരിച്ചവരെല്ലാം ഇവിടുത്തെ ജോലിക്കാരാണ്. ലൈസന്‍സുള്ള പടക്ക യൂണിറ്റായിരുന്നു ഇതെന്ന് കൂഡല്ലൂര്‍ എസ്പി ശ്രീ അഭിവനവ് പറഞ്ഞു. ഇവിടെ ബോംബ് നിര്‍മ്മിച്ചിരുന്നോ എന്നതു സംബന്ധിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.