ലഖ്‌നൗ- ബലാത്സംഗ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശ് ബുലന്ദ്‌ഷെഹറില്‍ തിങ്കളാഴ്ചയാണ് സംഭവം. പീഡനദൃശ്യങ്ങ പ്രചരിച്ചതിന് പിന്നാലെയാണ് ആത്മഹത്യ. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായി യുപി പോലീസ് വ്യക്തമാക്കി.