അബുദാബി- ഇന്ത്യയില്‍നിന്ന് വിദേശങ്ങളിലേയ്ക്ക് എയര്‍ ഇന്ത്യാ എക്സ്പ്രസ് സാധാരണ വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് സെപ്റ്റംബര്‍ 30 വരെ നീട്ടിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അറിയിച്ചതായി എയര്‍ ഇന്ത്യാ എക്സ്പ്രസ് ട്വീറ്റ് ചെയ്തു. വന്ദേ ഭാരത് മിഷന് പദ്ധതി പ്രകാരമുള്ള വിമാനങ്ങളും കാര്‍ഗോ വിമാന സര്‍വീസും തുടരും.
സെപ്റ്റംബര്‍ ഒന്നു മുതല്‍ വിമാനസര്‍വീസ് പുനരാരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
വിദേശ രാജ്യങ്ങളിലെ അടിയന്തരാവശ്യമുള്ള ചില കേന്ദ്രങ്ങളിലേക്ക് നേരത്തെ അനുമതി നല്കിയ പ്രകാരമുള്ള വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് ഡി.ജി.സി.എ സര്‍ക്കുലറില്‍ പറഞ്ഞു. കോവിഡ്–19 വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ച് 23നാണ് ഇന്ത്യയില്‍ നിന്ന് രാജ്യാന്തര വിമാന സര്‍വീസ് അടക്കം എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവച്ചത്. മേയ് 25ന് ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ചു.