കോയമ്പത്തൂര്‍ പീഡനം: മൂന്നാം പ്രതിക്കായി ഊര്‍ജിത തിരച്ചില്‍

കോയമ്പത്തൂര്‍- പതിനേഴുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്നാം പ്രതിക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. രാംരാജ് എന്നയാളാണ് ഇപ്പോഴും ഒളിവില്‍ കഴിയുന്നത്. മുഖ്യപ്രതി ശക്തിയെ പോലീസ് വിവാഹ പന്തലില്‍നിന്നാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്ത് ഉദയനും പിടിയിലായിരുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം ശക്തി പെണ്‍കുട്ടിയെ പലതവണ മാനഭംഗം ചെയ്തിരുന്നു. കോയമ്പത്തൂര്‍ കാവേരിപട്ടണത്താണ് സംഭവം. കറുകഞ്ചാവടിയില്‍ അമ്മാവനൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയാണ് കൂട്ട മാനഭംഗത്തിന് ഇരയായത്.
വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയുടെ വയര്‍ വീര്‍ത്തിരിക്കുന്നത് കണ്ട് ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് എട്ട് മാസം ഗര്‍ഭിണിയാണെന്ന്  മനസ്സിലായത്. തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ വഴി പോലീസിനെ വിവരമറിയിച്ചു. ചൈല്‍ഡ് ലൈനിന്റെ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

പ്രണയം നടിച്ച് അടുപ്പത്തിലായ ശക്തി കോയമ്പത്തൂരിലെ വിവിധ ഇടങ്ങളില്‍ വച്ച് പീഡിപ്പിച്ചു. സുഹൃത്തുക്കളായ രാം രാജ്, 54 വയസുള്ള ഉദയന്‍ എന്നിവരും പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.
വിവരമറിഞ്ഞ ഗ്രാമവാസികള്‍ ഉദയന്റെ വീടാക്രമിച്ചു. ഇയാളെ കൈകാര്യം ചെയ്തതിനു ശേഷമാണു പോലീസിന് കൈമാറിയത്. തുടര്‍ന്ന് ശക്തിയുടെ വീട്ടിലെത്തിയപ്പോഴാണ് വിവാഹ സല്‍ക്കാരം നടക്കുന്നത് പോലീസ് കണ്ടത്. പോലീസ് അവിടെനിന്ന് തന്നെ ഇയാളെ പിടികൂടുകയായിരുന്നു.

Corrected: Story has been upadated with new lead.

 

Latest News