ന്യൂദൽഹി- രാജീവ് കുമാർ ഇന്ത്യയുടെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു. സുനിൽ അറോറ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ, ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിലവിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രയ്ക്ക് പുറമെയാണ് രാജീവ് കുമാറും ചുമതലയേറ്റത്.
1960 ഫെബ്രുവരി 19 ന് ജനിച്ച രാജീവ് കുമാർ 1984 ജാര്‍ഖണ്ഡ് ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്.കേന്ദ്ര സർവ്വീസിലും, ബീഹാർ ജാർഖണ്ഡ് സംസ്ഥാന സർവ്വീസുകളിലുമായി 36 വർഷത്തിലേറെ,വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ബി.എസ്.സി, എൽ.എൽ.ബി, പി.ജി.ഡി.എം, എം.എ പബ്ലിക് പോളിസി എന്നിവയിൽ ബിരുദധാരിയായ രാജീവ് കുമാറിന് സാമൂഹ്യം, വനംപരിസ്ഥിതി,മാനവ വിഭവശേഷി, ധനകാര്യം, ബാങ്കിംഗ് എന്നീ മേഖലകളിൽ പ്രവൃത്തി പരിചയമുണ്ട്. അശോക് ലവാസ രാജിവെച്ച ഒഴിവിലാണ് രാജീവ് കുമാര്‍ ചുമതലയേറ്റത്.