ന്യൂദല്‍ഹി- ജെഎന്‍യു വിദ്യാര്‍ത്ഥിയും വിമന്‍ കളക്ടീവ് പിഞ്ച്‌റ തോഡ്‌സ് പ്രവര്‍ത്തകയുമായ ദേവാംഗന കലിതക്ക് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. വടക്കുകിഴക്കന്‍ ദല്‍ഹി കലാപക്കേസുമായി ബന്ധപ്പെട്ട് മേയിലാണ് ദേവാംഗനയെ പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യത്തുകയായി 25000 രൂപ കെട്ടിവെക്കാനും കോടതി ആവശ്യപ്പെട്ടു.പ്രതി നേരിട്ടോ അല്ലാതെയോ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയില്ലെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചുഇവര്‍ സിഎഎ വിരുദ്ധ സമരത്തിലും സജീവമായി പങ്കെടുത്തിരുന്നു. നാല് കേസുകളാണ് ദേവാംഗന കലിതക്കെതിരെ ചുമത്തിയത്.