ന്യൂയോര്‍ക്ക്- കോവിഡ് മഹാമാരി വില്‍പ്പനയെ ബാധിച്ചതോടെ കൊക്കക്കോള കമ്പനി ആയിരക്കണക്കിന് ആളുകളെ പിരിച്ചുവിടാന്‍ ആലോചിക്കുന്നു. ബിസിനസ് യൂണിറ്റുകളുടെ എണ്ണം കുറയ്ക്കാനും ശീതളപാനീയ വിപണിയിലെ ഭീമന്‍ കമ്പനി തീരുമാനിച്ചു. അമേരിക്ക, കാനഡ, പോര്‍ട്ടോ റിക്കോ എന്നിവിടങ്ങളിലെ നാലായിരം പേര്‍ക്ക് ബയ്ഔട്ട് ഓഫര്‍ നല്‍കും. പിന്നാലെ മറ്റ് രാജ്യങ്ങളിലും ഈ നടപടി ഉണ്ടാകും.ഇത് സ്വീകരിക്കുന്നവരുടെ എണ്ണം പിരിച്ചുവിടപ്പെടുന്നവരുടെ എണ്ണം കുറയ്ക്കും. ആകെ 86,200 ജീവനക്കാരാണ് 2019 ഡിസംബര്‍ 31 ലെ കണക്ക് പ്രകാരം കമ്പനിയില്‍ ജോലി ചെയ്തത്. ഇതില്‍ 10100 പേരും അമേരിക്കയിലാണ് ജോലി ചെയ്തത്. നിലവില്‍ 17 ഓപ്പറേറ്റിങ് യൂണിറ്റുകളാണ് കമ്പനിക്ക് ലോകമാകെ ഉള്ളത്. ഇത് ഒന്‍പതാക്കി കുറയ്ക്കാനും തീരുമാനമുണ്ട്.