ന്യൂദൽഹി- കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് ലഭിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെതാണ് ഉത്തരവ്. പി.ജെ ജോസഫും രണ്ടില ചിഹ്നത്തിന് വേണ്ടി അവകാശവാദം ഉന്നയിച്ചിരുന്നു. തുടർന്നാണ് വിഷയം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ വിഷയം എത്തിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ടു പേർ രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നൽകുന്നതിനെ അനുകൂലിച്ചു. അശോക് ലവോസ എതിർക്കുകയും ചെയ്തു. 38 പേജുള്ള ഉത്തരവാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയത്. അപ്പീൽ നൽകുമെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി.