ന്യൂദല്‍ഹി- ബിജെപി നേതാക്കളുടെ വിദ്വേഷ, വര്‍ഗീയ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്യുന്നത് തടഞ്ഞ് വിവാദത്തിലായ ഇന്ത്യയിലെ ഫേസ്ബുക്ക് പബ്ലിക് പോളിസി ഡയറക്ടര്‍ അംഘി ദാസിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി അമേരിക്കന്‍ പത്രമായ വോള്‍ സ്ട്രീറ്റ് ജേണല്‍ വീണ്ടും. വര്‍ഷങ്ങളായി ഫേസ്ബുക്ക് ജീവനക്കാരുടെ ഗ്രൂപ്പില്‍ അംഘി ദാസ് ബിജെപിയെ പിന്തുണച്ച് മെസേജുകള്‍ ഇടാറുണ്ടെന്നും 2014ലെ ദേശീയ തെരഞ്ഞെുപ്പില്‍ ബിജെപിയും നരേന്ദ്ര മോഡിയും ജയിച്ചതിനു പിന്നിലെ ഫേസ്ബുക്കിന്റെ സഹായത്തെ കുറിച്ച് പറഞ്ഞിരുന്നതായി വോള്‍ സ്ട്രീറ്റ് ജേണലിന്റെ പുതിയ റിപോര്‍ട്ടില്‍ പറയുന്നു. വിദ്വേഷ പ്രചരണം തടയുന്നതിനുള്ള ഫേസ്ബുക്കിന്റെ നയത്തിനും ചടങ്ങള്‍ക്കും വിരുദ്ധമായി ബിജെപി നേതാക്കളുടെ ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിക്കാന്‍ പ്രോത്സാഹിപ്പിച്ച അംഘി ദാസിനെതിരായ പ്രതിഷേധം തണുക്കും മുമ്പാണ കൂടുതല്‍ ഗൗരവമേറിയ പുതിയ വെളിപ്പെടുത്തല്‍.
നിരവധി ഫേസ്ബുക്ക് ജീവനക്കാര്‍ അംഗങ്ങളായ ഗ്രൂപ്പില്‍ 2012നും 2014നുമിടയിലാണ് അംഘി ദാസ് ബിജെപിയെ പിന്തുണച്ച് സ്ഥിരമായി മേസേജുകള്‍ പോസ്റ്റ് ചെയ്തിരുന്നതെന്ന് റിപോര്‍ട്ട് പറയുന്നു. കമ്പനിയുടെ ഇന്ത്യയിലെ ജവനക്കാര്‍ക്കു വേണ്ടിയുള്ളതായിരുന്നു ഈ ഗ്രൂപ്പെങ്കിലും മറ്റു രാജ്യങ്ങളിലെ ജീവനക്കാരും ഇതിലുണ്ടായിരുന്നു. മോഡി 2014ല്‍ വീണ്ടും ജയിച്ചപ്പോല്‍ ഈ ഗ്രൂപ്പില്‍ അംഘി ദാസ് പോസ്റ്റ് ചെയ്ത സന്ദേശം 'അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയാ കാമ്പയിന് നാമാണ് തിരികൊളുത്തിയത്. ബാക്കി ചരിത്രം' എന്നായിരുന്നു. 'ഒടുവില്‍ ഇന്ത്യെ സ്‌റ്റേറ്റ് സോഷ്യലിസത്തില്‍ നിന്നു മുക്തമാക്കാന്‍ 30 വര്‍ഷത്തെ അടിത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ വേണ്ടി വന്നു' എന്നായിരുന്നു കോണ്‍ഗ്രസിന്റെ പരാജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് അംഘി ദാസിന്റെ മറ്റൊരു സന്ദേശമെന്നും വോള്‍ സ്ട്രീറ്റ് ജേണല്‍ പറയുന്നു. മോഡിക്കു വേണ്ടി നടത്തിയ പ്രചാരണത്തില്‍ ദീര്‍ഘകാല സഹായിയായി അംഘിദാസ് വിശേഷിപ്പിക്കുന്നത് ഫേസ്ബുക്കിലെ ആഗോള തെരഞ്ഞെടുപ്പു കാര്യ ഉദ്യോഗസ്ഥ കാറ്റീ ഹര്‍ബാത്തിനേയാണ്.
FB's India policy leader received (and shared) internal election predictions from "senior leader and close friend in BJP" and said the downfall of the Congress party meant victory over "state socialism." FB employees say these attitudes translated into partisan actions.
— Jeff Horwitz (@JeffHorwitz) August 30, 2020
മുസ്‌ലിംകള്‍ തരംതാണ സമൂഹമാണെന്നും മതനിഷ്ഠയും ശരീഅ നടപ്പാക്കലും കഴിഞ്ഞു മാത്രമെ മറ്റെല്ലാമുള്ളൂവെന്നും തന്റെ ഫേസ്ബുക്കില്‍ അംഘി ദാസ് പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിന്റെ പേരില്‍ അംഘി ദാസ് ഈയിടെ ഫേസ്ബുക്കിലെ മുസ്‌ലിം ജീവനക്കാരോട് മാപ്പപേക്ഷിച്ചതായി ബസ്ഫീഡ് ഈയിടെ റിപോര്‍ട്ട് ചെയ്തിരുന്നു. ഫേസ്ബുക്ക് ഇന്ത്യയില്‍ ഉള്ളടക്കം നിയന്ത്രിക്കുന്നതിനും വിദ്വേഷം തടയുന്നതിനും വേണ്ട മതിയായ നടപടിക്രമങ്ങള്‍ പാലിക്കപ്പെടുന്നുേേണ്ടാ എന്നു ചോദ്യം ചെയ്ത് നിരവധി ഫേസ്ബുക്ക് ജീവനക്കാര്‍ രംഗത്തു വന്നതായും റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തിരുന്നു.
അംഘി ദാസിനെതിരായ ആദ്യ വോള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് പുറത്തു വന്നപ്പോള്‍ ഫേസ്ബുക്ക് തുറന്നതും സുതാര്യവും നിഷ്പക്ഷവുമാണെന്നായിരുന്നു കമ്പനിയുടെ ഇന്ത്യാ മേധാവി അജിത് മോഹന്റെ പ്രതികരണം. വിദ്വേഷ പ്രചരണത്തെ പിന്തണച്ചതു സംബന്ധിച്ച് അംഘി ദാസ് ഉള്‍പ്പെടെയുള്ള ഫേസ്ബുക്ക് ജീവനക്കാരുടെ വാദം ബുധനാഴ്ച പാര്‍ലമെന്റിന്റെ ഐടികാര്യ സമിതി കേള്‍ക്കാനിരിക്കുകയാണ്. കോണ്‍ഗ്രസ് എംപി ശശി തരൂരാണ് ഈ സമിതി ചെയര്‍മാന്‍. ഫേസ്ബുക്കിനോട് വിശദീകരണം തേടിയ തൂരരിന്റെ നടപടിക്കെതിരെ സമിതി അംഗങ്ങളായ ബിജെപി നേതാക്കളും രംഗത്തുവന്നിരുന്നു.
A top FB policy exec openly detailed her efforts to hep a favored political party win and her disdain for its opponents. FB didn’t stop her — and never spoke up about blatant election misconduct on the platform. This is FB India, but it matters here, too. https://t.co/83V3ezfehm
— Jeff Horwitz (@JeffHorwitz) August 30, 2020